"യേശുവിന്റെ വസ്ത്രം തുടാൻ സാധിച്ച സ്ത്രീയെയും; അദ്ദേഹത്തിന്റെ കാലുകൾ സ്വന്തം കണ്ണീരാൽ കഴുകിയ സ്ത്രീയെയും, യേശുവിന്റെ തീർത്ഥയാത്രകളിൽ പിന്തുടരാൻ ഭാഗ്യം ലഭിച്ച സ്ത്രീകളെയും; വളരെ സൗഹാർദമായി യേശുവിനോട് സംസാരിച്ചിരുന്ന അപ്പോസ്തോലന്മാരെയും, ശിഷ്യന്മാരെയും, അക്കാലത്ത് യേശുവിൽ നിന്നും വരപ്രസാദദായകവുമായ തിരുവചനങ്ങൾ ശ്രവിച്ച ജനങ്ങളെയും നീ അസൂയയോടെ വീക്ഷിക്കുന്നു. അങ്ങയെ കണ്ടവർ ഭാഗ്യവാന്മാർ എന്ന് നീ കരുതുന്നു. എന്നാൽ; നീ അൾത്താരയിൽ വരിക അവിടെ നീ ക്രിസ്തുവിനെ കാണും, സ്പർശിക്കും, ചുംബനങ്ങൾ അർപ്പിക്കും, വചനങ്ങൾ കേൾക്കും; നിൻന്റെ കണ്ണീർ കണങ്ങൾ കൊണ്ടും നീ അങ്ങയെ കഴുകും; ഏറ്റവും വിശുദ്ധയായ കന്യകാ മേരിയെ പോലെ അവിടുത്തെ നിന്റെ കൈകളിൽ വഹിക്കും, ഹൃദയത്തിൽ സ്വീകരിക്കും."
Read less..