വിശുദ്ധ കുർബാനയും; അനുരഞ്ജന ശുശ്രുഷയും


           
         

          വിശുദ്ധ കുർബാനയിൽ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് കർത്താവിന്റെ രക്ഷാകര രഹസ്യങ്ങൾ മുഴുവൻ ധ്യാനിച്ച ശേഷമാണ്. കാരണം, രക്ഷാകര പദ്ധതിയുടെ മുഴുവൻ ലക്ഷ്യവും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനവും, ഒന്നാകലുമാണ്. രണ്ടു ഭാഗങ്ങളായിട്ട് അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു; വിഭജന ശുശ്രൂഷയ്ക്ക് മുൻപും ശേഷവും. ദൈവത്തോടും, സാർവത്രിക സഭയോടും, സ്വന്തം സഹോദരങ്ങളോടും, സ്വയവും രമ്യപ്പെടുന്നതിന്റെയും അനുരഞ്ജനപ്പെടുന്നതിന്റെയും ഓർമ്മയായിട്ടാണ് ഈ ഒരു ഭാഗം ക്രമീകരിച്ചിരിക്കുന്നത്.