വിഭജന ശുശ്രൂഷയ്ക്ക് മുമ്പായി ഈശോയുടെ തിരു ശരീരം, ആരാധന സ്തുതികൾക്കായി ഉയർത്തുന്നുണ്ട്, അപ്പോൾ സമൂഹം 'ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു' എന്ന ഗാനം ആരംഭിക്കുകയാണ്. നമ്മൾ കൂദാശ വചനങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ, ശരീരവും രക്തവും ;അപ്പവും വീഞ്ഞും രണ്ടായിട്ട് ആശീർവദിക്കുന്നതിന്റെ അർത്ഥം കണ്ടു, അത് ഈശോയുടെ മരണം സൂചിപ്പിക്കാനാണ്. ശരീരത്തിൽ നിന്ന്, രക്തം വേർപെട്ടു മരണ സംഭവിച്ചു. വിഭജന ശുശ്രുഷക്ക് ശേഷം വൈദികൻ, തിരു ശരീരം വിഭജിച്ചു, ശരീരം കൊണ്ട് രക്തത്തിൽ മുക്കി, രക്തം പതിഞ്ഞ തിരുവോസ്തി കൊണ്ട് മറ്റു തിരുവോസ്തികൾ ആശീർവദിക്കുന്നു; ഈ ഒരു കർമ്മം അനുസ്മരിപ്പിക്കുന്നതു, വേർപെട്ട ശരീരവും, രക്തവും വീണ്ടും ചേരുന്നു; ഈശോയുടെ ഉത്ഥാനം സംഭവിക്കുന്നുവെന്നതാണ്. കൂദാശ വചനത്തിൽ ശരീരത്തിൽ നിന്ന് വേർപെട്ട രക്തം വീണ്ടും ശരീരവുമായി ചേരുകയാണ്. അതിന്റെ ഒരു പ്രതീകമായിട്ടാണ് അവിടെയുള്ള ശോശാപ്പ തിരുശരീര രക്തങ്ങൾക്ക് ചുറ്റും നിവർത്തി വയ്ക്കുന്നത്; അത് സൂചിപ്പിക്കുന്നത് ഈശോയുടെ ഉത്ഥാനനന്തരം കാണപ്പെട്ട കച്ചയാണ്.