കൂദാശ വചനങ്ങൾ രണ്ടു ഭാഗമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എന്ന് പറഞ്ഞാൽ, ആദ്യം അപ്പം എടുത്ത് ആശിർവദിക്കുകയും തുടർന്ന് വീഞ്ഞ് ആശീർവദിക്കുകയും ചെയ്യുന്നു. ഇതിന്റെ അർത്ഥം എന്നു പറയുന്നത്, ശരീരത്തിൽ നിന്ന് രക്തം വേർപെട്ടു എന്നതിനെ സൂചിപ്പിക്കുന്നതാണ്. ശരീരത്തിൽ നിന്ന് രക്തം വേർപെട്ടു കഴിഞ്ഞാൽ മരണം സംഭവിക്കും, അതുകൊണ്ടാണ് കൂദാശ വചനങ്ങളിൽ ഈശോയുടെ ശരീരവും രക്തവും; അതായത്, അപ്പവും വീഞ്ഞും, ഒരുമിച്ച് ആശിർവദിക്കാതെ രണ്ടായിട്ട് ആശിർവദിക്കുന്നതിലൂടെ; ശരീരത്തിൽ നിന്ന് രക്തം വേർപ്പെട്ട് ഈശോയുടെ മരണം സംഭവിച്ചു എന്ന് സൂചിപ്പിക്കാൻ വേണ്ടിയിട്ടാണ്.