സ്ലീവാ ചുംബനം


   വിശുദ്ധ ബലിയർപ്പണത്തിലെ മനോഹരമായ ഒരു കർമ്മമാണ് സ്ലീവാ ചുംബനം. സ്ലീവാ ചുംബനം റാസാക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത് ഉത്ഥാന ഗീതത്തിന് മുൻപായിട്ടാണ്. ഈ ഗീതം അനുസ്മരിപ്പിക്കുന്നതു സ്വർഗം തുറക്കപ്പെട്ടതിന്റെ ഓർമ്മയാണ്. സ്വർഗ്ഗം തുറന്നത്  ഈശോയുടെ കുരിശിലെ ബലി വഴിയാണ്. ആ കുരിശിനോടുള്ള നമ്മുടെ സ്നേഹവും, ബഹുമാനവും, അടുപ്പവും പ്രകടമാക്കുന്ന ഒരു കർമ്മമാണ് സ്ലീവാ ചുംബനം. വിശുദ്ധ കുരിശിനാൽ സ്വർഗ്ഗം തുറക്കപ്പെട്ടു; അതിനാൽ ഉത്ഥാന ഗീതത്തിനു  മുൻപ് സ്ലീവാ ചുംബനം നടത്തുന്നത് അർത്ഥസമ്പുഷ്ടവുമാണ്.