വിശുദ്ധ കുർബാന ബലികളുടെ ബലിയാണ്



  പഴയനിയമത്തിൽ ഒത്തിരി ബലിയർപ്പണങ്ങൾ നമ്മൾ കാണാറുണ്ട്. ദഹനബലി,  പാപപരിഹാര ബലി, പാനീയ ബലി,  സമാധാന ബലി,  കൃതജ്ഞതാ  ബലി,  ഈ ബലികൾക്കെല്ലാം ചേർന്ന് സുറിയാനി യിൽ ഒരു വാക്കാണ് ഉള്ളത്,  ‘കൊർബ്ബാന’  അങ്ങനെ കുർബാന ബലികളുടെ ബലിയാകുന്നു.  വിശുദ്ധ കുർബ്ബാന പാപപരിഹാരബലിയാണ്,  സമാധാനബലിയാണ്,  ദഹനബലിയാണ്,  പാനീയ ബലിയാണ്. അതുകൊണ്ടാണ്  ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്ക സഭയിലേക്ക് വന്ന കാർഡിനൽ ന്യുമെൻ  പറയുന്നത്, കത്തോലിക്കാ സഭയിൽ ഞാൻ ഒരു അത്ഭുതം കണ്ടു വിശുദ്ധ കുർബാന എന്ന അത്ഭുതം.