കാൽവരിയിൽ ബലി പൂർത്തിയായതല്ലേ; ഇനി ഒരു ബലിയുടെ ആവശ്യകതയെന്താണ്?


  

  വിശുദ്ധ കുർബാനെയെകുറിച്ച് ചിന്തിക്കുമ്പോൾ പലർക്കും ഉള്ള സംശയമാണ്,  കാൽവരിയിലെ ബലി പൂർത്തിയായതല്ലേ;  ഇനി ഒരു ബലിയുടെ അടിസ്ഥാനം എന്താണ്.  ഒന്നാമതായി, വിശുദ്ധ കുർബാന വേറൊരു ബലിയർപ്പണമല്ല;  ഈശോയർപ്പിച്ച കുരിശിലെ ബലിയുടെ പുനരവതരണം ആണ്. വീണ്ടും വീണ്ടും ഉള്ള കുർബാനയർപ്പണങ്ങൾ, കുരിശിലെ ബലിയുടെ രക്ഷാകരഫലം കൂടുതൽ കൂടുതൽ സ്വായത്ഥകമാക്കാൻ വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിലൂടെ സാധിക്കും.  ഈശോയുടെ ബലി വിശുദ്ധ കുർബ്ബാനയിലൂടെ എല്ലാ കാലത്തും, എല്ലാ സ്ഥലത്തും എല്ലാവർക്കും ലഭിക്കുകയും, സന്നിഹിതമാവുകയും ചെയ്യുന്നു. കുരിശിലെ ബലിയുടെ രക്ഷാകര ഫലങ്ങളും നമ്മൾ സ്വീകരിക്കുന്നു. ഈശോയുടെ  ബലി ഒന്നേയുള്ളൂ അത് പൂർണ്ണമാണ്. ഈശോയുടെ കുരിശിലെ ബലിയുടെ ബാക്കിയോ, പൂർത്തീകരണമോ അല്ല വിശുദ്ധ കുർബാനയർപ്പണം. കാൽവരിയിലും അൾത്താരയിലും ഒരേ  ബലിവസ്തു വാണുള്ളത്. വിശുദ്ധ കുർബാന അതിനോടൊന്നും കുട്ടി ചേർക്കുന്നില്ല,  വർദ്ധമാനമാക്കുന്നില്ല.