ബലിയർപ്പണത്തിൽ ഈശോയുടെ മരണം അനുസ്മരിക്കുന്ന സമയം



   ഈശോയുടെ മരണം ഏറ്റവും വ്യക്തമായിട്ട് നമുക്ക് അനുഭവിച്ച് അറിയാൻ പറ്റുന്നത് കൂദാശ വചനങ്ങളുടെ സമയത്താണ്. കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ; രണ്ടായിട്ടാണ് ആശിർവദിക്കുന്നത്.  ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞ് ശരീരത്തെ ആശിർവദിക്കുന്നു; നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ എന്നുപറഞ്ഞു; വീഞ്ഞ് ആശിർവദിക്കുന്നു. രണ്ടായിട്ട് ചൊല്ലുന്നതിന്റെ കാരണം, ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോൾ മരണസംഭവിക്കുന്നു. അത് വ്യക്തമാകാൻ ഇത് സഹായിക്കുന്നു.