53 -മത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമം ഇക്വഡോറിൽ പൂർത്തിയാകുമ്പോൾ വിശുദ്ധ ബലിയർപ്പണത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധേയമാകുന്നു. അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തി നിർമ്മിച്ചത് ആ രാജ്യത്തെ ആദ്യത്തെ വിശുദ്ധയായ വിശുദ്ധ മരിയാന ഓഫ് ജീസസിന്റെ ഭവനത്തിലാണ്. ഈ വിശുദ്ധയുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ ഭവനം ഒരു കാർമലൈറ്റ് മൊണസ്റ്ററി ആയി മാറണമെന്ന്. ഈ വിശുദ്ധിയുടെ മരണശേഷം ഭവനം ഒരു കാർമലൈറ്റ് മൊണസ്റ്ററി ആവുകയും; അവിടെയുള്ള 21 സിസ്റ്റർമാരാണ് ഈ തിരുവോസ്തികള് തയ്യാറാക്കിയത്; 500 ചെറുതിരുവോസ്തികളുടെ 133 പാക്കേജുകളും; 25 (മീഡിയം സൈസ്) തിരുവോസ്തികളുടെ 130 പാക്കേജുകളുമാണ് ഈ ഭവനത്തിൽ തയ്യാറാക്കിയത്. വിശുദ്ധ കൊച്ചു ത്രേസിയായുടെ വലിയ ഭക്തയായ ഈ വിശുദ്ധ 1618 മുതൽ 1645 വരെയുള്ള കാലഘട്ടത്തിലാണ് ഈ ഭവനത്തിൽ താമസിച്ചത്.