നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും സമ്മതവുമാണ്; ആമേൻ.


              

         വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കാണ്, നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ.എന്നാണ് അർത്ഥം. വിശ്വാസ രഹസ്യത്തിനും, സത്യങ്ങൾക്കും ആമേൻ പറയുന്ന വ്യക്തി അതിന്റെ കാത്തുസൂക്ഷിപ്പിന് ജീവത്യാഗം കൊടുക്കാൻ വരെ സന്നദ്ധനാവണം.  വൈദികൻ ചൊല്ലുന്ന പ്രാർത്ഥനകൾക്കും ആമേൻ ചൊല്ലി വിശ്വാസ സമൂഹം മുഴുവൻ ആ ഉടമ്പടി മുദ്ര വയ്ക്കുകയാണ്. നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ. ശാശ്വതമായിട്ടുള്ള അംഗീകാരവും ഉറപ്പും സമ്മതവുമാണ് ആമേൻ എന്ന വാക്കിലൂടെ ആവർത്തിക്കുന്നത്.  ജീവരക്തം കൊണ്ടുള്ള മുദ്ര ചാർത്തൽ ആണിത്. ബൈബിളിൽ 57 തവണ ഈ പദം ആവർത്തിക്കുന്നുണ്ട്; സ്വർഗ്ഗീയ സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങൾ അനുസ്മരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ 9 പ്രാവശ്യവും, വിശുദ്ധ കുർബാനയിൽ 80 തവണയും ആമേൻ എന്ന പദം ആവർത്തിക്കപ്പെടുന്നു.