ആമേൻ ; 'അപ്രകാരമായിരിക്കട്ടെ'


                 



ആമേൻ 

     വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കാണ്, ആമേൻ. 'അപ്രകാരമായിരിക്കട്ടെ' എന്നാണ് അർത്ഥം. വിശ്വാസ രഹസ്യത്തിനും, സത്യങ്ങൾക്കും ആമേൻ പറയുന്ന വ്യക്തി അതിന്റെ കാത്തുസൂക്ഷിപ്പിന് ജീവത്യാഗം കൊടുക്കാൻ വരെ സന്നദ്ധനാവണം .  വൈദികൻ ചൊല്ലുന്ന പ്രാർത്ഥനകൾക്കും ആമേൻ ചൊല്ലി വിശ്വാസ സമൂഹം മുഴുവൻ ആ ഉടമ്പടി മുദ്ര വയ്ക്കുകയാണ്. നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ. ശാശ്വതമായിട്ടുള്ള അംഗീകാരവും ഉറപ്പും സമ്മതവുമാണ് ആമേൻ എന്ന വാക്കിലൂടെ ആവർത്തിക്കുന്നത്.  ജീവരക്തം കൊണ്ടുള്ള മുദ്ര ചാർത്തൽ ആണിത്. ബൈബിളിൽ 57 തവണ ഈ പദം ആവർത്തിക്കുന്നുണ്ട്; സ്വർഗ്ഗീയ സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങൾ അനുസ്മരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ 9 പ്രാവശ്യവും, വിശുദ്ധ കുർബാനയിൽ  തവണയും ആമേൻ എന്ന പദം ആവർത്തിക്കപ്പെടുന്നു.