എന്ന പ്രാർത്ഥന വളരെ ആഴമുള്ളതാണ്. ഈശോയുടെ ജനനവും, രഹസ്യ ജീവിതവും, പരസ്യ ജീവിതവും, കുരിശു മരണവും, ഉത്ഥാനവും, പരിശുദ്ധാത്മാവിന്റെ ആഗമനവുമെല്ലാം അനുസ്മരിച്ച ദൈവജനം, വൈദികനോടൊപ്പം ബലിപീഠത്തെ ചുംബിച്ച് ഇനി ഞാൻ വരുമോ ഇല്ലയോ എന്ന് പറഞ്ഞുകൊണ്ട് ശുശ്രൂഷ മേഖലകളിലേക്ക് കടക്കുകയാണ്. ശുശ്രൂഷ മേഖലകളിലേക്ക് പ്രവേശിക്കുന്ന വൈദികനും, ദൈവജനവും കർത്താവിനു വേണ്ടി ജീവിച്ചു കഴിയുമ്പോൾ തിരിച്ചു വരുമോ ഇല്ലയോ എന്നറിയത്തില്ല; അവർ ചിലപ്പോൾ രക്തസാക്ഷി ആയേക്കാം; ഈ അർത്ഥത്തിലാണ് ബലിപീഠത്തെ ചുംബിച്ചുകൊണ്ട് വൈദികനും ദൈവജനവും ദേവാലയത്തിൽ നിന്ന് മടങ്ങുന്നത്.