വിശുദ്ധ ബലിയർപ്പണത്തിലെ മനോഹരമായ ഒരു രംഗമാണ്, വൈദികൻ വിശുദ്ധ ഗ്രന്ഥം കൊണ്ട് തന്റെ മുഖം മറച്ചു, ദൈവജനത്തിന്റെ ഇടയിലേക്ക് ഇറങ്ങിവരുന്ന രംഗം. അപ്പോൾ ദൈവസമൂഹം മുഴുവൻ ഹല്ലേലുയ്യ ഗാനം പാടി വരവേൽക്കുകയാണ്. ക്രിസ്തു തന്നെയാണ് വിശുദ്ധ ഗ്രന്ഥം, വചനം പറയുന്നത് എന്നത് അനുസ്മരിക്കാൻ വേണ്ടിയാണ് മുഖം മറയ്ക്കുന്നത്. ഈ രംഗത്ത് ആഘോഷപൂർവ്വമായി, രണ്ട് തിരികളൊക്കെ വഹിച്ചുകൊണ്ട്, ശുശ്രൂഷികളുടെ അകമ്പടിയോടെ വൈദികൻ വരുകയാണ്. വിശുദ്ധ ഗ്രന്ഥം തിരികെ കൊണ്ടുപോകുമ്പോൾ നമുക്കറിയാം ആഘോഷം ഒന്നുമില്ല, ശുശ്രൂഷികളുടെ അകമ്പടികൾ ഇല്ല, ബലിപീഠത്തിൽ വചനം കൊണ്ട് വയ്ക്കുകയാണ്. അതിന്റെ അർത്ഥം എന്ന് പറയുന്നത് വചന പ്രഘോഷണങ്ങളുടെ പരസ്യ ജീവിതം അവസാനിച്ചു; ഇനി സഹനത്തിന്റെ യാത്ര ആരംഭിക്കുകയാണ്. പരസ്യ ജീവിതത്തിന് ശേഷം ഈശോയെ ഗത്സമെനിൽ നിന്ന് യഹൂദ പടയാളികൾ വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ പ്രതീകമാണ്; ആഘോഷപൂർവ്വം കൊണ്ടുവന്ന തിരുവചനം ആഘോഷക്കുറവോടു കൂടെ തിരികെ വയ്ക്കുന്നതിന്റെ കാരണം.