ആദത്തിന്റെ മക്കളുടെ ഗീതം അഥവാ ഉത്ഥാന ഗീതം

ഉത്ഥാനഗീതത്തിന്, ആദത്തിന്റെ മക്കളുടെ ഗീതം എന്ന ഒരു പേരുണ്ട്. ഏറ്റവും പഴമയുള്ളതും, പാരമ്പര്യമായി ഉപയോഗിച്ചിരുന്ന ഒരു ഗാനമാണ് ഉത്ഥാന ഗീതം. ഈശോ മരിച്ചതിനു ശേഷം, ഉയർപ്പിനു മുൻപായിട്ട്, പാതാളത്തിലേക്ക് ഇറങ്ങി എന്നൊരു പാരമ്പര്യം സഭയിലുണ്ട്; അത് നമ്മൾ ശ്ലീഹൻമാരുടെ വിശ്വാസപ്രമാണത്തിൽ ചൊല്ലുന്നുമുണ്ട്. പാതാളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ, പാതാളത്തിലുള്ള മരിച്ച ആത്മാക്കൾ ഈശോയുടെ കുരിശുമരണം വഴി സ്വർഗം തുറക്കപ്പെട്ടതിന്റെ സന്തോഷവും, അതോടൊപ്പം ക്രിസ്തുവിനെ സ്വീകരിക്കാനും പാടിയ ഗാനമാണ് ഉത്ഥാന ഗീതമെന്നാണ് പാരമ്പര്യം. അതുകൊണ്ടാണ്, ഉത്ഥാനഗീതത്തെ ആദത്തിന്റെ മക്കളുടെ ഗീതം എന്ന് വിശേഷിപ്പിക്കുന്നത്. ആദം പാപം ചെയ്തതോടെ സ്വർഗ്ഗം അടയ്ക്കപ്പെടുകയും, ഈശോ കുരിശിൽ മരിച്ചതോടുകൂടി സ്വർഗം തുറക്കപ്പെടുകയും ചെയ്തു. അതിന്റെ വലിയൊരു ആനന്ദം നിലനിൽക്കുന്നതാണ് ഉത്ഥാന ഗീതം അഥവാ ആദത്തിന്റെ മക്കളുടെ ഗീതം.