ഈജിപ്തിലെ വിശുദ്ധ മറിയം

ഒത്തിരിയേറെ തിന്മകളിലൂടെ സഞ്ചരിച്ച ഈജിപ്തിലെ മറിയം, മരുഭൂമിയിലേക്ക് പിൻവാങ്ങി അവരുടെ പാപത്തിന് പരിഹാരം ചെയ്താണ് ശിഷ്ടകാലം ജീവിച്ചത്. ഇങ്ങനെ ഒരു സന്ദർഭത്തിൽ, അവളുടെ മരണം അടുത്തു കഴിഞ്ഞപ്പോൾ അത്ഭുതകരമായി സോസിമസ് എന്ന് പേരായ ഒരു വൈദികൻ അവൾ ദിവ്യകാരുണ്യം സ്വീകരിക്കാൻ ആഗ്രഹിച്ചപ്പോൾ, മരുഭൂമിയിൽ ചെന്ന് അവൾക്ക് വി.കുർബാന നൽകുകയും, തുടർന്ന് അവൾ മരണമടയുകയും ചെയ്തതായി നമുക്ക് വിശുദ്ധ മറിയത്തിന്റെ ജീവിതത്തിൽ കാണാൻ കഴിയും.