ശുദ്ധീകരണാത്മാക്കളും വിശുദ്ധ കുർബാനയും


               


           ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി  ദേവാലയത്തിന്റെ മധ്യഭാഗം ഒഴിവാക്കിയിട്ടിരിക്കുന്നു.  ശുദ്ധീകരണാത്മാക്കൾ പ്രാർത്ഥന ചോദിക്കുന്ന സ്ഥലമാണിത്.  ഒരിക്കൽ, റോമിലെ മൂന്ന് ജലധാരകളുടെ അടുത്ത സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ദേവാലയത്തിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുമ്പോൾ വിശുദ്ധ ബെർണാഡ് ഒരു കാഴ്ച കണ്ടു; സ്വർഗ്ഗം വരെ എത്തുന്ന അനന്തമായ ഒരു ഗോവണി, അതിൽ കൂടി അനേകം മാലാഖമാർ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു.  ലോകം മുഴുവനും ഉള്ള അൾത്താരകളിൽ  പുരോഹിതർ  തുടർച്ചയായി അർപ്പിച്ചു കൊണ്ടിരുന്ന യേശുവിന്റെ  ബലിയുടെ ഫലമായി ശുദ്ധീകരണസ്ഥലത്തിൽ നിന്നും വിമുക്തരായവരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്ന മാലാഖമാർ ആയിരുന്നു അവർ.  വിശുദ്ധ ജെറോം പറയുന്നത്, "ഓരോ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നിരവധി ആത്മാക്കൾ ശുദ്ധീകരണം സ്ഥലത്ത് നിന്ന് വിമോചിതരാവുകയും പറുദീസായിലേക്ക് പറന്നു പോവുകയും ചെയ്യുന്നു."