വിശുദ്ധ കുർബാന, നമ്മളെ ഒരുമിച്ച് നിർത്തുന്ന ഒരു വലിയ കർമ്മമാണ്. എല്ലാവരുടെയും ഏറ്റവും വേദനാജനകമായ ഒരു ഓർമ്മയാണ് ഒറ്റയ്ക്കാണ്. വിശുദ്ധ കുർബാന നമുക്ക് നൽകുന്ന വലിയൊരു സന്ദേശം നിങ്ങൾ ഒറ്റയ്ക്കല്ല, യുഗാന്തം വരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും. ഓരോ ബലിയർപ്പണത്തിൽ പങ്കെടുക്കുന്ന വ്യക്തിയും, സ്വർഗ്ഗവാസികളോട്, ഭൂവാസികളോട്, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോട് ഒന്ന് ചേരുകയാണ്. മൂന്ന് സഭകളുമായി ചേരുകയാണ്. വിശ്വാസ സമൂഹവുമായി ക്രിസ്തുവിൽ ഒരു ശരീരമാകുന്ന ഐക്യം; പൊട്ടിപ്പൊളിഞ്ഞ പള്ളിയിൽ അർപ്പിച്ചാലും, മണിമാളികയിൽ അർപ്പിച്ചാലും അതിനൊരു സാർവത്രിക സ്വഭാവം കടന്നുവരികയാണ്. ഓരോ വിശുദ്ധ ബലിയർപ്പണവും മൂന്ന് സഭകളോട് ചേരുന്നതാണ്. സ്വർഗ്ഗവാസികളോട് ചേരുകയാണ്, സകല മരിച്ചവരോട് ചേരുകയാണ്, ഭൂമിയിലുള്ള എല്ലാവരോടും ചേരുകയാണ്. അവർ ഒറ്റയ്ക്കല്ല എന്ന വലിയ സത്യമാണ് ഓരോ വിശുദ്ധ കുർബാനയും.