പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. Read more..
പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല അവിടെ തുന്നി ചേർത്തിരുന്നത്. ഇതുകൊണ്ടാവണം വിശുദ്ധ പാദ്രെ പിയോ പറയുന്നത്; വിശുദ്ധ കുർബാനയുടെ മഹത്വം അറിഞ്ഞിരുന്നുവെങ്കിൽ കണ്ണീരോടെയെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ!!
സുറിയാനി പാരമ്പര്യം അനുസരിച്ച് ആരാധനക്രമവത്സരം Read more..
സുറിയാനി പാരമ്പര്യം അനുസരിച്ച് ആരാധനക്രമവത്സരം, മംഗളവാർത്ത കാലത്തിൽ ആരംഭിച്ച്, പള്ളികൂദാശ കാലത്തിൽ അവസാനിക്കുന്ന ഒമ്പതു കാലങ്ങളായി ക്രമീകരിച്ചിരിക്കുകയാണ്. ഓരോ കാലത്തിലും അനുസ്മരിക്കുന്നത്, ധ്യാനിക്കുന്നത് വിശുദ്ധ കുർബാനയുടെ രഹസ്യങ്ങളാണ്; അത് ക്രിസ്തുവിന്റെ രഹസ്യങ്ങൾ തന്നെയാണ്. മംഗളവാർത്ത കാലത്തിൽ ഈശോയുടെ ജനനവും അതിനുള്ള ഒരുക്കവും അതിനോട് അനുബന്ധിച്ച് കാര്യങ്ങളും ധ്യാനിക്കുകയാണ്. എന്ന് പറഞ്ഞാൽ, വിശുദ്ധ കുർബാനയുടെ ആദ്യഭാഗം ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധ്യാനിക്കുന്നത് പോലെ. അങ്ങനെ ഒരു വർഷം എടുത്ത് വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ ധ്യാനിക്കുന്നതാണ് ആരാധന ക്രമവത്സരം. ഒരു ദിവസത്തെ, ഏഴു യാമങ്ങൾ ആയിട്ട് തിരിച്ചിട്ടുണ്ട്. ഓരോ യാമങ്ങളിലും പ്രാർത്ഥന ചൊല്ലുമ്പോൾ ദിവസത്തിന്റെ ഓരോ മണിക്കൂറിലേക്കും വിശുദ്ധ കുർബാനയുടെ ചൈതന്യം വ്യാപിപ്പിക്കുകയും, ആ യാമം കൃപ നിറഞ്ഞതാവുകയും ചെയ്യുന്നു.
അമേരിക്കൻ ദേശീയ ദിവ്യ കാരുണ്യ കോൺഗ്രസിന്റെ സമാപന സന്ദേശം പറഞ്ഞതു പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് ടാഗിലാണ്. Read more..
അമേരിക്കൻ ദേശീയ ദിവ്യ കാരുണ്യ കോൺഗ്രസിന്റെ സമാപന സന്ദേശം പറഞ്ഞതു പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് ടാഗിലാണ്. മിഷനറി ദൗത്യങ്ങൾ പരാജയപ്പെടുന്നത് അയക്കപ്പെടുന്നയാൾ തന്നെത്തന്നെ നൽകാതെ വരുമ്പോഴാണ്. ക്രിസ്തു തന്റെ ദൗത്യത്തിൽ വിജയിച്ചത് തന്നെ നൽകിയാണ്. ദിവ്യകാരുണ്യ ദൗത്യം എന്നു പറയുന്നത്; തന്നെത്തന്നെ നൽകുന്ന ദൗത്യമാണ്. കർത്താവിന്റെ സാന്നിധ്യം പോലെ, പലർക്കും പലയിടത്തും സാന്നിധ്യം ആകാൻ കഴിയുന്നില്ല. മുതിർന്നവർക്ക് മക്കളുടെ സാന്നിധ്യം, പാവപ്പെട്ടവർക്ക് ആശ്വാസത്തിന്റെ സാന്നിധ്യം, ശരീരം കൊടുക്കുമ്പോൾ, പുഞ്ചിരിക്കുമ്പോൾ ഓരോ വ്യക്തിയും ദിവ്യകാരുണ്യപ്രേക്ഷിതൻ ആവുകയാണ്. അദ്ദേഹത്തിന്റെ സമാപന സന്ദേശത്തിൽ നിലനിന്ന ആശയം ദിവ്യകാരുണ്യം അനേകർക്കുവേണ്ടി മുറിക്കപ്പെട്ട ശരീരവും ചിന്തപെട്ട രക്തവുമാണ്; അതിനാൽ തന്നെ ദിവ്യകാരുണ്യ സ്വീകരണം നമ്മളെ നയിക്കേണ്ടത് പങ്കുവെയ്ക്കലിലേക്കാണ്. ദൗത്യങ്ങൾ വിജയിക്കാതെ പോകുന്നത്, പരാജയപ്പെട്ടു പോകുന്നത് ദിവ്യകാരുണ്യ ചൈതന്യം ഉൾച്ചേർക്കാതെ വരുന്നതുകൊണ്ടാണ് എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പങ്കുവച്ചു.